കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ അനാസ്ഥയിൽ അഞ്ച് വയസ്സുകാരൻ മരിച്ചു;നാട്ടുകാർ പ്രതിക്ഷേധത്തിൽ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ അനാസ്ഥയിൽ അഞ്ച് വയസ്സുകാരൻ മരിച്ചു.കോട്ടത്തല മുരക നിവാസിൽ രതീഷിന്റേയും ആര്യയുടേയും ഏക മകൻ ആദി.ആർ.ക്യഷ്ണയാണു മരിച്ചത്.

പനിയും ശ്വാസ മുട്ടലും ആയതിനെ തുടർന്നു ഇന്നു രാവിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഉടൻ തന്നെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികത്സകൾ നൽകുകയും ചെയ്തു. പനി കുറവ് ഉണ്ടന്നു ഡ്യൂട്ടി ഡോക്ടർ അറിയിക്കുകയും പിന്നീട് വാർഡിലേക്ക് മാറ്റുകയും ആയിരുന്നു.വൈകിട്ട് മരുന്നു കുത്തി വെച്ചതിനു ശേഷമാണു കുട്ടി മരിച്ചത് എന്നു മാതപിതാക്കളും ബന്ധുമിത്രാദികളും പറയുന്നു.

ഇതിനെ തുടർന്നു നാട്ടുകാരും ബന്ധുക്കളും ആശുപത്രി വളപ്പിൽ പ്രതിക്ഷേധത്തിൽ ആണ്.ഇത്തരം സംഭവങ്ങൾ ഇവിടെ സ്ഥിരമാണന്നും ഡോക്ടർമാർ രോഗികൾക്ക് വേണ്ട പരിഗണന നൽകുന്നില്ല എന്നും ഇവർ ആരോപിക്കുന്നു.