വ്യാജ രേഖ ചമച്ച് കോടികള്‍ വിലയുള്ള ഭൂമിയും കെട്ടിടവും വിറ്റതായി പരാതി .സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു

കൊട്ടാരക്കര : കൊട്ടാരക്കര നഗരത്തിന്റെ ഹൃദയ ഭാഗത്ത് കോടികള്‍ വില വരുന്ന വ്യാപാര സ്ഥാപനവും വസ്തുവും വ്യാജ രേഖ ചമച്ച് വില്‍പ്പന നടത്തിയതായി പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പരാതി .കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പ്രഥമ റിപ്പോര്‍ട്ടിന്റെ അഡിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു .വെണ്ടാര്‍ മംഗലത്ത് പുത്തന്‍ വീട്ടില്‍ ഓമന കുട്ടന്‍ പിള്ള ,ഭാര്യ വീണ പിള്ള ,കെട്ടിടവും സ്ഥലവും വാങ്ങിയ കൊട്ടാരക്കര കിഴക്കെകര കാര്‍ത്തികയില്‍ കൊച്ചു കേശവന്‍ പിള്ള (കെ .കെ പിള്ള ),വെട്ടിക്കവല മണ്ണൂര്‍ വീട്ടില്‍ ജി .ഗോപാലന്‍ പിള്ള ,കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന എസ് .ശോഭ ,കൊട്ടാരക്കര സ്വദേശികളായ എ .രാജന്‍ ,പ്രേംകുമാര്‍ എന്നിവരെ പ്രതിചെര്‍ത്താണ് പൊലീസ് കേസേടുത്തിട്ടുള്ളത് .കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കൊട്ടാരക്കര ബ്രാഞ്ചില്‍ നിന്നും ഒന്നാം പ്രതിയായ ഓമന കുട്ടന്‍ പിള്ള ചിട്ടി അഡ്വാന്‍സായി 3,73,68,220 കോടി രൂപ കൈപറ്റിയിരുന്നതായി ധനകാര്യ സ്ഥാപനം നല്‍കിയ പരാതിയില്‍ പറയുന്നു .ഈ തുക അഡ്വാന്‍സായി കൈപറ്റുന്നതിന് കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസിലെ 2257 / 2011 -)o നമ്പര്‍ വിലയാധാര പ്രകാരമുള്ള വസ്തുവിന്റെ അസല്‍ പ്രമാണവും അനുബന്ധ രേഖകളും ഈടായി ധനകാര്യ സ്ഥാപനത്തിന് നല്‍കിയിരുന്നു .ഇത് മറച്ചു വച്ചു കൊണ്ട് തുക കൈ പറ്റിയ ശേഷം ഒന്നാം പ്രതി ചിട്ടി തുക അടയ്ക്കാതിരിക്കുകയും ഇത് ധനകാര്യ സ്ഥാപനത്തിന് വന്‍ ബാധ്യതയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു .തുക തിരിച്ചടയ്ക്കുന്നതിനു സാവകാശം ആവശ്യപെട്ട ഒന്നാം പ്രതിക്ക് അതിനുള്ള അവസരവും ധനകാര്യ സ്ഥാപനം നല്‍കിയിരുന്നതായി പരാതിയില്‍ ചൂണ്ടി കാട്ടുന്നു .ഈ സാവകാശം നിലനില്‍ക്കുന്ന കാലയളവില്‍ തന്നെ വസ്തുവിന്റെ വ്യാജ രേഖകള്‍ ചമച്ച് ഒന്നാം പ്രതി മറ്റ് പ്രതികളുടെ സഹായത്തോടെ മൂന്നാം പ്രതിക്ക് വിലയാധാരം നടത്തി വില്‍പ്പന നടത്തിയെന്നാണ് ധനകാര്യ സ്ഥാപനം ആരോപിക്കുന്നത് .വസ്തുവിന്റെ കരം അടയ്ക്കുവാനും പോക്ക് വരവ് ചെയ്യുന്നതിനും വേണ്ടി റവന്യു ഒഫീസുകളില്‍ ചെന്നപ്പോഴാണ് തട്ടിപ്പ് നടന്നതായി ബോധ്യപെട്ടത് .അഞ്ചാം പ്രതിയായ കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന എസ് ശോഭയുടെ സഹായത്തോടെയാണ് ഈ തട്ടിപ്പ് അരങ്ങേറിയതെന്ന് ധനകാര്യ സ്ഥാപനം ആരോപിക്കുന്നുണ്ട് .ചിട്ടി തുക തിരിച്ചടയ്ക്കതിരിക്കുകയും പണയ വസ്തു വഞ്ചനയിലൂടെ വില്പന നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ധനകാര്യ സ്ഥാപനം നിയമ നടപടി സ്വീകരിച്ചിട്ടുള്ളത് .2017 നവംബര്‍ മാസത്തിലാണ് ധനകാര്യ സ്ഥാപനം കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയത് . എന്നാല്‍ 2018 അഞ്ചാം മാസമാണ് പൊലീസ് എഫ് .ഐ .ആര്‍ ഇട്ട് കേസെടുത്തിട്ടുള്ളത് .അന്വേഷണം നടത്തി കേസേടുക്കുന്നതില്‍ കൊട്ടാരക്കര പൊലീസ് കാല താമസം വരുത്തിയതായും ധനകാര്യ സ്ഥാപനത്തിന് പരാതിയുണ്ട്