എഞ്ചിനീയറിംഗ് കരിയർ തിരഞ്ഞെടുക്കുന്നവർക്കായി അടിസ്ഥാന വിഷയങ്ങൾ സൗജന്യമായി പരിശീലിപ്പിക്കുന്നു;ജൂൺ 18 മുതൽ കൊട്ടാരക്കരയിൽ

കൊട്ടാരക്കര:ഉപരിപഠനത്തിനായി എഞ്ചിനീയിറിംഗ് കരിയർ തിരഞ്ഞെടുക്കുന്നവർക്കായി അടിസ്ഥാന വിഷയങ്ങൾ വേവ്സ് ബി.ടെക് ട്യൂഷൻ സെന്ററിന്റെ നേത്വത്തത്തിൽ സൗജന്യമായി പരിശീലിപ്പിക്കുന്നു.ജൂൺ 18 മുതൽ ജൂലൈ 31വരെയാണു ഈ സേവനം ലഭ്യമാകുന്നത്.

പുതിയ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വന്ന സാഹചര്യത്തിൽ പുതിയ പാഠപദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും ഒന്നാം വർഷത്തിലെ അടിസ്ഥാന വിഷയങ്ങളേയും കുറിച്ചുള്ള ക്ലാസുകളാണു ഇവിടെ പരിശീലിപ്പിക്കുന്നത്.

പരീക്ഷ മാത്യകയിലുള്ള റിവിഷനുകൾ,ഗ്രൂപ്പ് പഠനം,മാത്യക പരീക്ഷകൾ എന്നിവ ഉൾപ്പടെയുള്ള പഠന രീതികൾ വിദ്യാർത്ഥികളെ പരീക്ഷയിൽ ഉന്നതവിജയം നേടുവാനും സപ്ലിമെന്ററി പരീക്ഷകൾ ഒഴിവാക്കുവാനും സഹായകമാകുന്നു.കൂടാതെ മെക്കാനിക്കൽ,കപ്യൂട്ടർ,സയൻസ് ഇലട്രിക്കൽ,ഇലട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ മികച്ച അധ്യാപകരുടെ സേവനത്തിൽ ക്ലാസുകൾ നയിക്കുന്നു.പുലമൺ ഫയർ സ്റ്റേഷനു സമീപം 2010ൽ പ്രവർത്തനം ആരംഭിച്ച വേവ്സ് ബി.ടെക് ട്യൂഷൻ സെന്റർ ഒട്ടനവധി വിദ്യാർത്ഥികൾക്ക് സഹായകരമാണ്.
കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:7293577610