കൊട്ടാരക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ

കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടാരക്കര നടുക്കുന്നു സ്വദേശിയായ 17 വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 19 വയസ്സുകാരൻ അറസ്റ്റിൽ.പാട്ടാഴി ചന്ത വാർഡിൽ നെല്ലിക്കോട് ജംഗഷനു സമീപം വടക്കേ ചരുവിള വീട്ടിൽ മുരളി മകൻ ഭാസ്കരൻ എന്നുപേരുള്ള മനോജ് ആണു അറസ്റ്റിലായത്.

പെൺകുട്ടിയെ കാണ്മാൻ ഇല്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേക്ഷണത്തിൽ രാത്രി 2 മണിയോട് കൂടി പെൺകുട്ടിയെ കണ്ടെത്തുകയും തുടർന്നു നടത്തിയ മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാതായും തെളിഞ്ഞു.പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കൊട്ടാരക്കര എസ്.എച്ച്.ഒ ബി.ഗോപകുമാർ,എസ്.ഐ സി.കെ മനോജ്,എ.എസ്.ഐ അനിൽ കുമാർ,വുമൺ കോൺസ്റ്റബിൾ ശ്രീജാഭായ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേക്ഷണം നടത്തിയത്.