കൊട്ടരക്കരയിൽ വീണ്ടും കഞ്ചാവ് വേട്ട;രണ്ട് യുവാക്കൾ പിടിയിൽ

കൊട്ടരക്കര:പുലമൺ പരിസരത്ത് കഞ്ചാവുമായി രണ്ട് യുവാക്കളെ കൊട്ടാരക്കര എക്സൈസ് റേയിഞ്ച് പാർട്ടി പിടികൂടി.ഏറ്റുമാനൂർ സ്വദേശി ജിത്തു ബാബു(22) മുഹമ്മ സ്വദേശി സുധീഷ്(22) എന്നിവാരാണു പിടിയിലായത്.ജിത്തു ബാബുവിൽ നിന്നും 150ഗ്രാമുമായി അശോക ബുക്ക് ഡിപ്പോയുടെ മുമ്പിൽ നിന്നും സുധീഷിനെ ഷിബു ഏജൻ സിയുടെ മുമ്പിൽ നിന്നുമാണു പിടികൂടിയത്.തെങ്കാശിയിൽ നിന്നും കഞ്ചാവുമായി വാങ്ങി വരുന്ന വഴിയിലാണു പ്രതികൾ പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.റെയ്ഡിന് റേയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ് നേതൃത്വം നൽകി