പുനലൂർ ചെങ്കോട്ട പാത നാടിന് സമർപ്പിച്ചു

പുനലൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂർ – ചെങ്കോട്ട റെയിൽ പാത നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് പുനലൂർ റെയിൽവേ സ്റ്റേഷനിൽ ചേർന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ പാതയുടെ സമർപ്പണം നിർവഹിച്ചു. കേന്ദ്ര മന്ത്രിമാരായ കെ.ജെ. അൽഫോൺസ്, മന്ത്രിമാരായ കെ. രാജു, ജി. സുധാകരൻ, തമിഴ്നാട് ഗോത്രക്ഷേമ വകുപ്പ് മന്ത്രി വി.എം. രാജലക്ഷ്മി, എം.പി മാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം. വാസന്തി, എസ്. മുത്തുകറുപ്പൻ, വിജില സത്യാനന്ദ്, കെ.എ.എം. മുഹമ്മദ് അബുബക്കർ എം.എൽ.എ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, പുനലൂർ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.