ജോസ് കെ മാണി എം പി കേരളാ കോണ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്ഥി

കോട്ടയം:കേരളാ കോണ്ഗ്രസിനനുവദിച്ച രാജ്യസഭാ സീറ്റില് ജോസ് കെ മാണി എം പി സ്ഥാനാര്ഥിയാകും.കേരളാ കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടിയുടെതാണ് തീരുമാനം.
നിലവില് കോട്ടയം എം പിയാണ് ജോസ് കെ മാണി.ഇവിടെ 2019 മെയ് മാസം വരെ കാലാവധി അവശേഷിക്കെയാണ് ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്നത്. ജോയ് എബ്രഹാം ഒഴിവാകുന്ന സീറ്റിലാണ് ജോസ് കെ മാണി പകരക്കാരനാകുന്നത്.
3 തവണ ലോക്സഭയിലേയ്ക്ക് മത്സരിച്ച ഇദ്ദേഹം 2 തവണയും വന് വിജയം നേടിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷത്തിലാണ് ജോസ് കെ മാണി വിജയം നേടിയത്.