കൊട്ടാരക്കര ടൗണിലെ ജൂവലറിയിൽ നിന്നും മോഷ്ണം നടത്തിയ പ്രതി പിടിയിൽ

കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ജൂവലറിയിൽ നിന്നും 8 പവൻ സ്വർണ്ണം മോഷ്ണം നടത്തി കടന്നു കളഞ്ഞ പ്രതിയെ കൊട്ടാരക്കര പോലീസ് 24 മണിക്കൂറിനകം പിടികൂടി.പന്തളം പെരുമ്പിളിക്കൽ മന്നം നഗറിൽ വിജയ ഭവനിലെ സുനിൽ കുമാറിന്റെ മകൻ ഹരി ക്യഷ്ണൻ (23) ആണു പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ച (6-6-2018)ഉച്ചയോട് കൂടി വിവാഹ ആവശ്യത്തിനായി സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജുവലറിയിൽ എത്തി ജീവനക്കാരുമായി സംഭാക്ഷണം നടത്തിയ ശേഷം രണ്ടു മാലയും മൂന്നു വളകളും ഉൾപ്പെടെ 8 പവനോളം മോഷ്ടിച്ച ശേഷം പ്രതി ബൈക്കിൽ കടന്നു കളഞ്ഞു.കടയിലെ സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിലാണു പ്രതിയെ തിരിച്ചറിയുന്നതിനും വേഗത്തിൽ പിടികൂടുവാനും സഹായകമായത്.നെടുമങ്ങാട് സ്വദേശിയായ ഇയാൾ വിവധ ഇടങ്ങളിൽ മാറി താമസിക്കുന്നത് പതിവ് ആയിരുന്നു.മോഷ്ടിച്ച സ്വർണ്ണം ചാരുമൂടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയത്തിനുവെച്ച് പണം കൈവശപ്പെടുത്തിയ ശേഷം ആഡംബര ബൈക്കുകൾക്കും മറ്റുമായി ഉപയോഗിക്കുകയായിരുന്നു.എറണാകുളം ജില്ലയിൽ ഒരു ക്രിമിനൽ കേസ് ഉൾപ്പടെ വിവിധ മോഷ്ണ കേസുകളിൽ പ്രതിയാണു ഇയാൾ

കൊല്ലം റൂറൽ എസ്.പി ബി. അശോകന്റെ മേൽനോട്ടത്തിൽ കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ.ജേക്കബിന്റെ നേത്വർത്തത്തിൽ സി ഐ ഓ.എ സുനിൽ, എസ്.ഐ സി.കെ മനോജ്,അരുൺ,എ.എസ്.ഐ വിജയൻ പിള്ള, രാധാക്യഷ്ണൻ സിപിഒമാരായ ഗോപകുമാർ,ഹോച്ച്മിൻ,സൈബർ സെൽ ബിനു എന്നിവർ അടങ്ങിയ സംഘമാണു ഈ കേസിന്റെ അന്വേക്ഷണം നടത്തിയത്