അസീസിയ മെഡിക്കൽ കോളേജിലെ നഴ്സുമാർ ഉപരോധത്തിൽ

കൊല്ലം:ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ വിഞ്ജാപനം പുറത്തിറങ്ങി ഒന്നര മാസം കഴിഞ്ഞിട്ടും ശമ്പളപരിഷ്കരണം നടപ്പിലാക്കാത്തതിൽ അസീസിയ നഴ്സുമാർ ഉപരോധത്തിൽ. നഴ്സുമ്മാർ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേത്വർത്തത്തിൽ ഇരുപത്തിനാൽ മണിക്കൂറ് തുടരെയുള്ള സമരത്തിലാണു.ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്കരണം ലഭിക്കുന്നത് വരെ സമരം തുടരാൻ ആണ് യു.എൻ.എയുടെ തീരുമാനം.ഇന്നലെ രാവിലെ യു.എൻ.എ യുണീറ്റ് പ്രസിഡന്റ് ഡിറ്റൊ.ഡി ഉദ്ഘാടനം ചെയ്ത ഉപരോധം ഇപ്പോൾ ശക്തമായ രീതിയിൽ തുടരുകയാണ്.ഇ.എസ്.ഐയും പി.എഫും കൂടാതെ 2013ലെ മിനിമം ശമ്പളം പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നു ഇവർ ആരോപിക്കുന്നു