സോഷ്യൽ മീഡിയ പ്രതിഷേധം ഫലം കണ്ടു;വണ്ടിയിൽ വന്നു മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധർ പോലീസ് പിടിയിൽ

തലച്ചിറ:കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ പ്രചരിച്ച വീഡിയോയിൽ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ പോലീസ് പിടികൂടി.കൊന്നക്കോട് പുത്തൻ വീട്ടിൽ സത്താർ.എച്ച്(40),ഷെമീന മൻസിലിൽ ഷെമീർ(23) എന്നിവരെയാണു കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും തലച്ചിറ സ്വദേശികളാണ്.KL24 E 892 എന്ന നമ്പരുള്ള പെട്ടി ഓട്ടോയിലാണു തലച്ചിറയിലെ കനാൽ ഭാഗത്തേക്ക് മാലിന്യം തള്ളുവാൻ ഇരുവരും എത്തിയത്.വീഡിയോയിൽ വണ്ടി നമ്പർ വ്യക്തമായി കാണുവാൻ സാധിച്ചതിനാൽ ആണു പ്രതികളെ ഉടൻ പിടികൂടാൻ സഹായിച്ചത്.പനയറ താഴേതിൽ സക്കീർ ഹുസൈന്റെ പേരിലാണു വാഹനം.മാലിന്യം തള്ളുന്ന വീഡിയൊ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു