പുനലൂർ ചെങ്കോട്ട ഗേജ്മാറ്റം ശനിയാഴ്ച റെയിൽവെ സഹമന്ത്രി നാടിന് സമർപ്പിക്കും

കൊല്ലം: പുനലൂർ- ചെങ്കോട്ട ഗേജ്മാറ്റം യാഥാർത്ഥ്യമായി.റെയിൽവേ സഹമന്ത്റി രജൻ ഗോഹൈൻ 9ന് ഉച്ചയ്ക്ക് 1.15ന് പാത നാടിന് സമർപ്പിക്കും.കേന്ദ്ര ടൂറിസം മന്ത്റി അൽഫോൺസ് കണ്ണന്താനം പങ്കെടുക്കും.
1998 ൽവാജ്‌പേയി സർക്കാരിന്റെ കാലത്താണ് മീ​റ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാ​റ്റുന്ന പദ്ധതിക്ക് തുടക്കമായത്. എന്നാൽ പിന്നീട് വന്ന സർക്കാരുകൾ വേണ്ട പരിഗണന ഇക്കാര്യത്തിൽ നൽകിയില്ല. 2010 സെപ്തംബറിൽ മീ​റ്റർ ഗേജ് പ്രവർത്തനം നിർത്തി കൊല്ലം- ചെങ്കോട്ട ബ്രോഡ് ഗേജ് പാതയുടെ നിർമ്മാണം തുടങ്ങുന്നത്. എന്നാൽ മൂന്ന് വർഷത്തിനകം പൂർത്തിയാകേണ്ട പണി അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുഗതാഗത സൗകര്യ വികസനത്തിന് അടിയന്തര പ്രാധാന്യത്തിൽ തുക വകയിരുത്തിയപ്പോഴാണ് പദ്ധതിക്ക് വീണ്ടും ഊർജ്ജം വച്ചത്. അതുവരെ ഇഴഞ്ഞ് നീങ്ങിയ പണി അതിവേഗം പൂർത്തിയാക്കുകയായിരുന്നു. ഈ പാത കൂടി പൂർത്തിയായതോടെ ജില്ലയുടെ വികസനത്തിന് വേഗം കൂടും.