കൊട്ടാരക്കരയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊട്ടാരക്കര:താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും 50ഗ്രാം കഞ്ചാവുമായി പെരുങ്കുളം സ്വദേശി മുരളീധരൻ പിള്ളയെ കൊട്ടാരക്കര എക്സൈസ് റേഞ്ച് പിടികൂടി.കഞ്ചാവ് ചെറിയ പൊതിയായി കൈയ്യിലെ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.കഞ്ചാവ് ഉപഭോക്താക്കളുടെ പ്രിയങ്കരമായ ഇടുക്കി ഗോൾഡ് ആണു പ്രതിയിൽ നിന്നും ലഭിച്ചത്.താലൂക്ക് ആശുപത്രിക്ക് സമീപം കഞ്ചാവ് വിൽപ്പന ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നു പരിസരം ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.റെയ്ഡിനു എക്സൈസ് റേയിഞ്ച് ഇൻസ്പെകടർ ബെന്നി ജോർജ്ജ് നേത്യർത്ത്വം നൽകി.കഞ്ചാവ് സംബന്ധമായ വിവരങ്ങൾ ഉണ്ടങ്കിൽ 9400069458 എന്ന നമ്പരിൽ അറിയിക്കാവുന്നതാണ്.