വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. എന്നാല്‍ നില വൈറസ് ബാധയുള്ളതിനാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിനാണ് സ്‌കൂള്‍ തുറക്കുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പായി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോം വിതരണവും പൂര്‍ത്തിയായി കഴിഞ്ഞു.