കേരളത്തിന്റെ തീരാ ദുംഖമായി കെവിൻ

കോട്ടയം:അവൻ തിരികെ വരുമെന്ന് അവസാനംവരെയും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ നിന്ന് ചലനമറ്റ ശരീരമാണ് മടങ്ങിയെത്തിയത്. കനിവുള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചകളാണ് കെവിന്റെ് മാന്നാനത്തെ വാടക വീട്ടിൽ നിന്ന് വരുന്നത്.
ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചവന്റെ ശരീരത്തിന് മുകളിൽ അലമുറയിട്ട് വീഴുന്ന നീനു കേരളത്തിന്റെആയാകെ ദുഃഖമാകുകയാണ്. നീനുവിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ഒരു ജനക്കൂട്ടം മുഴുവൻ ചുറ്റും നിന്നുപോയി. അലമുറയിടുന്ന അമ്മ മേരിയെയും പെങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നും അവർക്ക് അറിയില്ലായിരുന്നു.
അപ്പോഴും സ്വന്തം ദുഃഖം ഉള്ളിലൊതുക്കി കെവിന്റെയ അച്ഛൻ ജോസഫ് നീനുവിനെ ചേർത്തുപിടിക്കാൻ ശ്രമിച്ചു. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അദ്ദേഹത്തിനും അറിയില്ലായിരുന്നു. ഏറെ പണിപ്പെട്ടാണ് നീനുവിനെ മൃതശരീരത്തിന് അടുത്ത് നിന്ന് കൊണ്ടുപോകാനായത്.
ഹർത്താലും മഴയും അവഗണിച്ച് നിരവധി പേരാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടര വരെ കെവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ശേഷം മൂന്ന് മണിയോടെ കോട്ടയം കളക്ട്രേറ്റിന് അടുത്തുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിൽ സംസ്കരിക്കും.