കൊട്ടാരക്കരയിൽ വിവാഹതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

കൊട്ടാരക്കര:ആർമിയിൽ ഇന്റലിജന്സ് ഓഫിസർ ആണന്നു വിശ്വസിപ്പിച്ച് വിവാഹം നടത്തി സ്വർണ്ണവും പണവും കൈവശപ്പെടുത്താൻ ശ്രമിച്ചയാളെ കൊട്ടാരക്കര പോലീസ് ചെന്നൈയിൽ നിന്നു അറസ്റ്റ് ചെയ്തു.പത്തനാപുരം സ്വദേശിയായ നടുകുന്നം,തോപ്പുവിള പുരയിടം വീട്ടിൽ മുഹമ്മദ് ഷെരീഫ് ആണ് അറസ്റ്റിലായത്.ഇയാൾ വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു.മുൻപ് രണ്ട് തവണ കേരളത്തിൽ നിന്നും ഒരു തവണ തമിഴ്നാട്ടിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള ഇയാൾ അത് മറച്ച് വച്ചാണു കൊട്ടാരക്കരയിലെ യുവതിയെ ചെന്നൈയിലേക്ക് കടത്തികൊണ്ട് പോയി വിവാഹം ചെയ്യുവാൻ ശ്രമിച്ചത്.പെൺകുട്ടിയെ കാണുവാൻ ഇല്ല എന്ന പരാതിയിൽ ആണു കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.