കൊട്ടാരക്കര താലൂക്ക് ആശുപത്രി മെഡിക്കല്‍ കോളേജിന്റെ നിലവാരത്തിലേക്ക്;ആശുപത്രിവികസനത്തിനായി 60 കോടി-പി.അയിഷാപോറ്റി

കൊട്ടാരക്കര : താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച വിവിധ ചികിത്സാവിഭാഗങ്ങള്‍ പി.അയിഷാപോറ്റി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ട്രോമാകെയര്‍ സംവിധാനവും നൂതന ചികിത്സാസൗകര്യങ്ങളും ഒരുങ്ങുന്നതോടെ താലൂക്ക് ആശുപത്രി മെഡിക്കല്‍ കോളേജിന് സമാനമാകുമെന്നും എം.എല്‍.എ. പറഞ്ഞു. ആശുപത്രിവികസനത്തിനായി 60 കോടിയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം, കുട്ടികളുടെ ചികിത്സ, ഒഫ്താല്‍മോളജി, തിമിരശസ്ത്രക്രിയ വാര്‍ഡ്, ആധുനിക പ്രസവമുറി, ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭാധ്യക്ഷ ബി.ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ സി.മുകേഷ്, കൗണ്‍സിലര്‍മാരായ എസ്.ആര്‍.രമേശ്, കാര്‍ത്തിക വി.നാഥ്, ഗീത സുധാകരന്‍, എ.ഷാജു, ലീല ഗോപിനാഥ്, ജ്യോതിമറിയം ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി.നെല്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

courtesy:mathrubhumi