കൊട്ടാരക്കരയിൽ നാലുവയസ്സുകാരിയെ പിതൃസഹോദരന്‍ പീഡിപ്പിച്ചു;

കൊട്ടാരക്കരയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു.തൃക്കണ്ണമംഗൽ സ്വദേശി റെജിക്കെതിരെയാണ് (40) കേസെടുത്തത്.ജ്യേഷ്ഠന്റെ മകളായ നാല് വയസുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊട്ടാരക്കര പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

അങ്കണവാടി അധ്യാപികയോടാണ് കുട്ടി തന്നെ പീഡിപ്പിച്ച വിവരം തുറന്നു പറഞ്ഞത്.തുടർന്നു അംഗൻ വാടി അധ്യാപികമ്മാർ ചൈൽഡ് ലൈന്‍ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. മൊഴികളിൽ വൈരുധ്യം ഉണ്ടായതിനെ തുടര്‍ന്ന് കൊട്ടാരക്കര ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.പോക്സോ വകുപ്പ് പ്രകാരം കൊട്ടാരക്കര പൊലീസ് കേസെടുത്തു.പ്രതി ഇപ്പോൾ ഒളിവിലാണ്.