യെദ്യൂരപ്പ ഭരണം തുടങ്ങി;ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി റിസോര്ട്ടിന്റെ സുരക്ഷ പിൻവലിച്ചു

ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കര്ണാടകയില് പുതിയ രാഷ്ട്രീയ നാടകങ്ങള് തുടങ്ങി. നാല് മുതിര്ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.ഇന്റലിജന്സ് മേധാവി ഉള്പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.

ബംഗളൂരുവില് കോണ്ഗ്രസ് എംഎല്എമാരെ പാര്പ്പിച്ച റിസോര്ട്ടിനുള്ള സുരക്ഷ പിന്വലിക്കാനും യെദ്യൂരപ്പ ഉത്തരവിട്ടു. ബിതടിയിലെ ഈഗിള്ടണ് റിസോര്ട്ടിന് നല്കിയ സുരക്ഷയാണ് പിന്വലിച്ചത്. ഇതോടെ എംഎല്എമാരെ ബിജെപി ചാക്കിട്ടുപിടിക്കാതിരിക്കാന് പുതിയ നീക്കം നടത്താന് കോണ്ഗ്രസ് നേതൃത്വം നിര്ബന്ധിതമായിരിക്കുകയാണ്. കേരളത്തിലെ റിസോര്ട്ടിലേക്ക് എംഎല്എമാരെ മാറ്റാനുള്ള സാധ്യത ഉള്പ്പെടെ കോണ്ഗ്രസ് പരിശോധിക്കുന്നുണ്ട്.