കൊല്ലത്ത് 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; പ്രതികകളിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: തെന്മലക്ക് സമീപം 16 കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി.പെൺകുട്ടിയുടെ അമ്മയുടെ കൂടെ ഇപ്പോൾ താമസിക്കുന്ന ആളും മറ്റു രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചെന്നാണു പരാതി. അമ്മയുടെ കൂടെ താമസിക്കുന്ന ആൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു. തമിഴ്നാട് പുളിയറയിലെ ഫാമിൽ ജോലി ചെയ്തുവരികയായിരുന്നു തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടിയും അമ്മയും പ്രതികളിലൊരാളും.
അവിടെനിന്നു കഴിഞ്ഞദിവസം പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയെന്ന പരാതി തെന്മല പൊലീസിന് ആര്യങ്കാവ് സ്വദേശിയുടെ സഹായത്തോടെ മാതാവ് നൽകിയിരുന്നു. ഇന്നലെ പെൺകുട്ടിയും പ്രതിയും വീട്ടിൽ തിരിച്ചെത്തിയെന്ന് ആര്യങ്കാവ് സ്വദേശി തെന്മല പൊലീസിനെ അറിയിച്ചു. പൊലീസ് പെൺകുട്ടിയെയും അമ്മയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി തെളിഞ്ഞു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു.
content credit:malayala manorama