വരാപ്പുഴയിൽ ശ്രീജിത്തിത്താണെങ്കിൽ കൊട്ടാരക്കരയിൽ മനു;റിമാൻഡ് പ്രതിയുടെ മരണത്തിനു പിന്നിൽ ഗുരുതര ആരോപണം

കൊട്ടാരക്കര:അവണൂർ വല്ലം സ്വദേശി മനുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടു ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്വത്തത്തിൽ എക്‌സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് വിജയകുമാർ സെക്രട്ടറി അനി മാലയിൽ,ഷാലു എന്നിവർ സംസാരിച്ചു.കസ്റ്റഡി റിമാൻഡ് മരണങ്ങൾ തുടർക്കഥ ആവുകയാണെന്നും വരാപ്പുഴയിൽ ശ്രീജിത്തിത്താണെങ്കിൽ കൊട്ടാരക്കരയിൽ മനുവിനാണ് ഈ ഗതി വന്നതെന്നും
ഭരണകൂട ഭീകരത കേരളത്തിൽ സർവത്രികമായെന്നും മനുവിന്റെ മരണത്തിലെ യാഥാർഥ്യം പുതിയ കമ്മിഷൻ അന്വേഷിക്കണമെന്നും മനുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഇല്ലെങ്കിൽ സമരം കൂടുതൽ ശക്തമായ രീതിയിലേക്കു മാറുമെന്നും നേതാക്കൾ പറഞ്ഞു.

വൻജനാവലിയോടെയാണു മനുവിന്റെ മൃതദേഹം എക്‌സൈസ് ഓഫീസിനു മുന്നിൽ കൊണ്ടു വരുകയും പിന്നീട് സ്വഭവനത്തിൽ സംസ്കരിക്കുകയും ചെയ്തത്.