പ്ലസ്ടു,വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു;വിജയ ശതമാനം 83.75

തിരുവനന്തപുരം: ഇൗ വര്ഷത്തെ പ്ലസ്ടു,വിഎച്ച്എസ്സി പരീക്ഷാഫലങ്ങള് പ്രഖ്യാപിച്ചു.രാവിലെ പതിനൊന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.83.75 ശതമാനമാണു സംസ്ഥാനത്തെ വിജയ ശതമാനം.

ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കണ്ണൂരും,വി.എച്ച്.എസ്.സിയിൽ ത്രിശ്ശ്യൂരും ആണ്.എന്നാൽ ഏറ്റവും കുറവ് വിജയ ശതമാനം രണ്ടിലും പത്തനത്തിട്ട ജില്ലയിലാണ്.3,09,065 പേർ വിജയിച്ചു,14735 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.180 പേര് പരീക്ഷയില് മുഴുവന് മാര്ക്കും നേടി.സേ പരീക്ഷ ജൂൺ 5 മുതൽ 12 വരെ നടക്കും. മേയ് 16 വരെ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.പ്ലസ് വണ് പരീക്ഷാ ഫലം മേയ് അവസാനം പ്രഖ്യാപിക്കും.

വിവിധ സൈറ്റുകളില് വിദ്യാര്ത്ഥികള്ക്ക് ഫലം ലഭ്യമാകും.
www.kerala.gov.in
www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.in, www.results.nic.in and www.educationkerala.gov.in.
എന്നീ വെബ്സൈറ്റുകളില് ഫലം ലഭ്യമാണ്.