ഡോ.അരുള്‍.ബി.കൃഷ്ണ പുതിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.വിവിധ ജില്ലാ പൊലീസ് മേധാവികളെയും സിറ്റി പൊലീസ് കമ്മീഷണര്‍മാരേയും മാറ്റി നിയമിച്ചു.കസ്റ്റഡി മരണവും അക്രമവും വ്യാപകമായതിനെ തുടർന്നാണു മാറ്റം.
ഡോ അരുള്‍ ബി കൃഷ്ണയാണ് പുതിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി ചുമതല എടുക്കുന്നത്.ഇവിടെ കമ്മീഷണറായ ഡോ എ ശ്രീനിവാസിനെ കാസര്‍ഗോഡ് എസ്പിയായും നിയമിച്ചു.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ രാഹുല്‍ ആര്‍ നായരെ എറണാകുളം റൂറല്‍ എസ്പിയായി നിയമിച്ചു. വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജിനെ മാറ്റി പകരം ചുമതല തൃശൂര്‍ കമ്മീഷണറായ രാഹുല്‍ ആര്‍ നായര്‍ക്കാണ് നല്‍കിയിരുന്നത്. രാഹുലിനെ എറണാകുളത്തേക്ക് മാറ്റിയ ഒഴിവില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി തൃശൂര്‍ റൂറല്‍ എസ്പിയായ യതീഷ് ചന്ദ്രയെ നിയമിച്ചു. പകരം തൃശൂര്‍ റൂറല്‍ എസ്പിയായി എംകെ പുഷ്‌കരനെ നിയമിച്ചു.ആര്‍ നിശാന്തിനിയെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പിയായും പ്രതീഷ് കുമാറിനെ മലപ്പുറം എസ്പിയായും നിയമിച്ചു. ദേബാശിഷ് ബെഹ്‌റയാണ് പാലക്കാടിന്റെ പുതിയ എസ്പി.തിരുവനന്തപുരം ഡിസിപിയായി ആര്‍ ആദിത്യയെയും കൊച്ചി ഡിസിപിയായി ഹിമേന്ദ്രനാഥിനെയും വയനാട് ഡിസിപിയായി കറുപ്പസ്വാമിയെയും നിയമിച്ചു. ബി ജയദേവാണ് കോഴിക്കോട് റൂറല്‍ എസ്പി. അ​ശോ​ക് യാ​ദ​വി​നെ ഇന്റലിജ​ൻ​സ് ഐജിയാ​യും നി​യ​മി​ച്ചു.