റിമാൻഡ് പ്രതി മരിച്ചു;മരിച്ചത് കൊട്ടാരക്കര സ്വദേശി മനു

തിരുവനന്തപുരം:റിമാൻഡിൽ ആയിരുന്ന പ്രതി മരിച്ചു. കൊട്ടാരക്കര വല്ലം സ്വദേശി മനു ഭവനിൽ മനു(30) ആണ് ഇന്നു രാവിലെ മരിച്ചത്.
കഴിഞ്ഞ മെയ് ഒന്ന് ചൊവ്വാഴ്ച അനദിക്യതമായി വിദേശ മദ്യം വിറ്റ കേസുമായി ബന്ധപ്പെട്ട് കൊട്ടാരക്കര എക്സൈസ് മനുവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.ബിവറേജസിൽ നിന്നു നേരത്തെ ശേഖരിച്ച മദ്യം ഡ്രൈ ഡേയിൽ അനധിക്യതമായി വിറ്റന്നേയാരിന്നു കേസ്.ഇതിനെ തുടർന്നു മെഡിക്കൽ പരിശോധന നടത്തുകയും കൊട്ടാരക്കര സബ്ബ് ജയിലിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

പിന്നീട് തിരുവനന്തപുരം പൂജപ്പുരയിലേക്ക് മാറ്റുകയും മൂന്നു ദിവസത്തിനു ശേഷം പ്രതി മനുവിനു അസ്വസ്ഥത അനുഭവപ്പെട്ടതായും ജയിൽ അതിക്യതർ പറയുന്നു. ഇതിനെ തുടർന്നു തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇന്നു രാവിലെ മരണപ്പെടുകയും ആണു ഉണ്ടായത്.മരണത്തിൽ ദുരൂഹത ഉണ്ടെന്നു മനുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.