ടോമിൻ ജെ.തച്ചങ്കരിയുടെ നേത്യത്വത്തിൽ K.S.R.T.C ഗാരിജ് മീറ്റ് കൊട്ടാരക്കരയിൽ വച്ച് നടന്നു

കൊട്ടാരക്കര:ജില്ലയിലെ എല്ലാ ഡിപ്പോയിലേയും ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ ഗാരേജ് മീറ്റ് ഇന്നു രാവിലെ 10 മണിമുതൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ വച്ച് നടന്നു.എംഡി ടോമിൻ ജെ.തച്ചങ്കരി ജീവനക്കാരോട് നേരിട്ട് സംവാദിച്ചു.അഞ്ഞൂറോളം ജീവനക്കാരാണു പരിപാടിയിൽ പങ്കെടുത്തത്.

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്‍റെയും ജിവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന്‍റെയും ഭാഗമായാണു ഇത്തരം ഒരു പരിപാടി.കൊല്ലം,കൊട്ടാരക്കര ഡിപ്പോകളിലെ 140 പേരും പുനലൂർ, കരുനാഗപ്പള്ളി ഡിപ്പോകളിലെ 70പേരും ചാത്തന്നൂർ പത്തനാപുരം ഡിപ്പോകളിലെ 40പേരും ചടയമംഗലത്തെ 50 പേരും കുളത്തൂപ്പുഴയിലെ 30 പേരും ആര്യങ്കാവിലെ 20 പേരുമാണു മീറ്റിൽ പങ്കെടുത്തത്.