കൊല്ലം ജില്ല ഉള്‍പ്പെടെ ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യത;മിന്നലിനെതിരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙സംസ്ഥാനത്ത് ഇടിയോടു കൂടി കനത്ത മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വ്യാപകമായി മിന്നലിനു സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും നിർദേശം.
ഇടിമിന്നലോടു കൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നത് ഈ ജില്ലകളിലാണ്– വയനാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം