എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു;വിജയശതമാനം 97.84

തിരുവന്തപുരം:എസ്.എസ്.എൽ.സി ഫലം വിദ്യാഭസ മന്ത്രി പ്രഖ്യാപിച്ചു.97.84 ശതമാണ് ഈ വർഷത്തെ വിജയം.വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും, കുറവ് വയനാട് ജില്ലയിലുമാണ്.സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.കഴിഞ്ഞ വർ ഷത്തേക്കാൾ 2 ശതമാനം വിജയം കൂടുതൽ.ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്.പ്ലസ് വൺ പ്രവേശന നടപടികൾ മെയ് 9 മുതൽ തുടങ്ങും. പരീക്ഷാഫലം ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ ‘പി.ആര്.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല് ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില് അറിയാനായി ക്ലൗഡ് സെര്വര് സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.