റെക്കോർഡ് കളക്ഷനുമായി കൊട്ടാരക്കര ഡിപ്പൊ;ദിവസ വരുമാനം 15 ലക്ഷം രൂപ

കൊട്ടാരക്കര:കേരളത്തിലെ തന്നെ വലിയ ഡിപ്പൊകളിൽ ഒന്നായ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പൊ കളക്ഷനിലും അൽപ്പം മുമ്പിൽ തന്നെ.കഴിഞ്ഞ ഏപ്രിൽ മാസം മുപ്പതാം തീയതിയിലെ കളക്ഷനാണ് ദിവസ വരുമാനത്തിൽ റെക്കോർഡ് സ്യഷ്ടിച്ചത്.15,31753 ലക്ഷം രൂപയായിരുന്നു അന്നത്തെ കളക്ഷൻ.നിലവിൽ കേരളത്തിൽ നഷ്ടത്തിലായിരുക്കുന്ന കെ.എസ്.ആർ.ടി.സി.ക്ക് ഈ റെക്കൊർഡ് കളക്ഷൻ ശുഭ പ്രതീക്ഷയാണു നൽകുന്നത്.കൂടാതെ കെ.എസ്.ആർ.ടി.സി എം.ഡിയായി ടോമിൻ തച്ചങ്കരിയുടെ പുതിയ ചുമതലയും, ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ക്യത്യ സമയത്ത് നൽകിയതും ജീവനക്കാർക്ക് ആശ്വാസമായി.