കക്കൂസിൽ നിന്നും ചായ;ഇന്ത്യൻ റെയിൽവെ കാഴ്ചകൾ കാണാം

കക്കൂസിൽ നിന്നും ചായ ഫ്ളാസ്ക്കുകൾ പുറത്തേക്കെത്തിക്കുന്ന കാറ്ററിങ് തൊഴിലാളികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പുറത്ത് ഒരാൾകാവൽ നിൽക്കുന്നതും കക്കൂസിനകത്ത് കേറി മറ്റൊരാൾ രണ്ടു ഫ്ളാസ്ക്കുകൾ പുറത്തേക്ക് കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. കക്കൂസിൽ വെച്ച് ചായക്കുള്ള വെള്ളം പിടിക്കുന്നതാണോ ഫ്ളാസ്ക്കുകൾ കക്കൂസിൽ സൂക്ഷിച്ചതാണോ എന്നതിന് വ്യക്തതയില്ല.
ഏതാനും സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന വീഡിയോയിൽ ഒരാൾ കക്കൂസിനു പുറത്ത് അക്ഷമനായി നിൽക്കുന്നത് കാണാം. ഇതിനിടെ ട്രെയിൻ ഒരു സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നത് കാണാം. അല്പസമയത്തിനു ശേഷം കക്കൂസിന്റെ വാതിൽ തുറന്നു മറ്റൊരാൾ പുറത്തേക്ക് രണ്ടു ചായ ഫ്ളാസ്ക്കുകൾ നൽകുന്നു. ഇവിടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ശുചിത്വത്തെപ്പറ്റി ഏറെ ആശങ്കകളും പരാതികളും കാലാകാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അതിനൊന്നും ഫലപ്രദമായ പരിഹാരം കണ്ടെത്താൻ റെയിൽവേയ്ക്ക് കഴിഞ്ഞിട്ടില്ല. റെയിൽവേ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെപ്പറ്റിയും പരാതികൾ കേൾക്കുന്നതാണ്. വൃത്തിയില്ലാത്ത കമ്പാർട്ട്മെന്റുകളും അതിലും വൃത്തിഹീനമായ കക്കൂസുകളുമാണ് ഇന്ത്യൻ ട്രെയിനുകളുടെ മുഖമുദ്ര. കേരളത്തിലെ അവസ്ഥ ഏറെക്കുറെ മെച്ചമുള്ളതാണെങ്കിലും നോർത്ത് ഇന്ത്യയിലേക്ക് കടക്കുമ്പോൾ വളരെ പരിതാപകരമാണ് ട്രെയിനുകളുടെ അവസ്ഥ.
watch video….