കെ.എസ്.ആർ.ടി.സി M.D കണ്ടക്ടറായി കൊട്ടാരക്കര ബസ് സ്റ്റാന്റിൽ എത്തി

കൊട്ടാരക്കര:കെ.എസ്.ആർ.ടി.സി എംഡി കണ്ടക്ടറുടെ വേഷത്തിൽ.ഇന്നു തൊഴിലാളി ദിനത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായാണു കണ്ടക്ടറുടെ കുപ്പായം അണിഞ്ഞത്.ഇന്നു രാവിലെ 10.45നു R PE 131തിരുവനന്തപുരം–ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ തിരുവനന്തപുരം മുതൽ കൊട്ടാരക്കര വഴി തിരുവല്ല വരെയാണു ടോമിൻ തച്ചങ്കരി കണ്ടക്ടറായത്.

ഇന്നലെയായിരുന്നു ജില്ലാ ആർടി ഓഫിസിൽ കണ്ടക്ടർ ലൈസൻസിനുള്ള പരീക്ഷ.20ൽ 19 മാർക്കോടെയാണ് തച്ചങ്കരി കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കിയത്. എംഡിക്കു ലൈസൻസ് വേണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും നിയമം തെറ്റിക്കേണ്ടെന്നു പറഞ്ഞാണു തച്ചങ്കരി പരീക്ഷയെഴുതിയത്. പാസായതോടെ കെഎസ്ആർടിസി എംഡിയുടെ പേരിൽ തന്നെ ലൈസൻസ് ലഭിച്ചു. മൂന്നുവർഷ കാലാവധിയുമുണ്ട്. ലൈസൻസ് കിട്ടിയതോടെ കണ്ടക്ടർ യൂണിഫോമും ബാഗുമൊക്കെ തയാറാക്കി.ടിക്കറ്റ് മെഷീൻ ഉപയോഗം കണ്ടക്ടർമാരിൽനിന്നു തന്നെ പഠിച്ചശേഷമാണു കണ്ട്കടർ വേഷം അണിഞ്ഞത്.