കൊട്ടാരക്കര നഗരസഭ ഡിജിറ്റലിലേക്ക്: പരിശീലനം തുടങ്ങി

കൊട്ടാരക്കര ∙ ഡിജിറ്റൽ പേയ്മെന്റ് നഗരസഭയായി കൊട്ടാരക്കരയെ മാറ്റുന്നതിന്റെ ഭാഗമായി പരിശീലനം തുടങ്ങി. വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ഉൾപ്പെടെ രണ്ടായിരത്തോളം പേരുടെ പരിശീലനമാണു തുടങ്ങിയത്. രണ്ടാം ഘട്ടത്തിൽ പട്ടികജാതികോളനി നിവാസികളുൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകും. പരിശീലനം വ്യാപകമാക്കാൻ 150 വിദ്യാർഥികളെ പരിശീലകരാക്കും. കുടുംബശ്രീയുടെ സഹായവും തേടും.
പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് പരിശീലനം. പി.അയിഷ പോറ്റി എംഎൽഎ പരിശീലനം ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ എൻ.ബാലഗോപാൽ, സെക്രട്ടറി എൻ.ജയചന്ദ്രൻ, സ്ഥിരം സമിതി കൺവീനർ എസ്.ആർ.രമേശ്, ഡോ.ഫ്രാൻസിസ് ചാക്കോ, ഡോ.ഇന്ദുലാൽ, ഡോ.എം.മനു, ബൽറാം സിങ്, ടി.ജെ.സുമീഷ്, എം.ഷാഹുദ്ദീൻ, വി.സനൽകുമാർ, സുദേവൻ ഗിരീഷ് ഉണ്ണിത്താൻ, ആർ.എസ്.അൻജു, ഷംല എന്നിവർ പ്രസംഗിച്ചു.
News courtesy:manorama news