യുപിയില്‍ ചാണകം കൊണ്ട് മൂടി ചികിത്സ; യുവതി മരിച്ചു

ഉത്തര്പ്രദേശില് പാമ്പ് കടിയേറ്റതിനെ തുടര്ന്ന് ചാണകം കൊണ്ട് മൂടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. 35കാരിയായ ദേവേന്ദ്രിയാണ് മരണമടഞ്ഞത്.

യുപിയിലെ ബുലാന്ദ്ഷഹറിലാണ് വിചിത്രമായ ചികിത്സയെ തുടര്ന്ന് യുവതി മരിച്ചത്. പാമ്പ് കടിയേറ്റതിനെ തുടര്ന്ന് യുവതിയെ ഭര്ത്താവ് ശരീരം മുഴുവൻ ചാണകം കൊണ്ട് മൂടി ചികിത്സിക്കുകയായിരുന്നു.

വീട്ടിലെ ആവശ്യത്തിനായി പറമ്പിൽ നിന്ന് ചെറിയ വിറകുതടികൾ ശേഖരിക്കവെയാണ് ദേവേന്ദ്രിക്ക് പാമ്പ് കടിയേറ്റത്. പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയ അവർ വിവരം ഭർത്താവിനെ അറിയിച്ചു. വിഷം പുറത്തെടുക്കുന്നതിനായി ഭര്ത്താവ് പാമ്പാട്ടിയെ വിളിച്ചു വരുത്തി. പാമ്പാട്ടിയുടെ നിര്ദ്ദേശാനുസരണമാണ് ഭർത്താവ് ഭാര്യയുടെ ശരീരമാസകലം ചാണകം കൊണ്ട് മൂടിയത്. അല്പസമയത്തിനകം ഇവര് മരണമടയുകയും ചെയ്തു.
news courtesy:media one