അഗതികൾക്ക് അന്നമേകി PRECIOUS DROPS – അന്നപൂർണ നൂറിന്റെ നിറവിൽ

വിശപ്പുരഹിത തെരുവോരം എന്ന സന്ദേശമുയർത്തി അഗതികൾക്ക് അന്നമെത്തിക്കുന്ന പ്രീഷ്യസ് ഡ്രോപ്സിന്റെ അന്നപൂർണ്ണ പദ്ധതി നൂറിന്റെ നിറവിൽ
രക്തദാനസേവനരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളിലൂടെ മാതൃകയായ പ്രീഷ്യസ് ഡ്രോപ്സിന്റെ അന്നപൂർണ പദ്ധതി നൂറാം ദിനാചരണം കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്നു കൊടിക്കുന്നിൽ സുരേഷ് എം.പി ഭക്ഷണ പൊതിയും പുതപ്പും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു.

സത്യസായി ബാബയുടെ ഏഴാമത് സമാധി ദിനാചരണത്തിന്റെ ഭാഗമായി സത്യസായി സേവ സംഘടന യുവജന വിഭാഗവും നൂറാം ദിനാചരണത്തിൽ പങ്കാളികളായി വെണ്ടാർ വിദ്യാധിരാജ സ്കൂൾ മാനേജ്മെൻറ് ആണ് അഗതികൾക്ക് പുതപ്പുകൾ സംഭാവന ചെയ്തത്.
വിദ്യാധിരാജ മാനേജർ കെ.ബി രാധാകൃഷ്ണൻ.പ്രീഷ്യസ് ഡ്രോപ്സ് കോ ഓർഡിനേറ്റർ എസ്.സന്തോഷ് കുമാർ സത്യസായി സേവാസംഘടന ജില്ലാ പ്രസിഡന്റ് കെ.ജി രാജീവൻ. സഞ്ജയ് വി നാഥ്. ശ്രീകുമാർ. ടി.രാജേഷ്. വിജയകുമാർ. ആദർശ് കുമാർ. പ്രശാന്ത് മൈലംകുളം. എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി,
പ്രീയപ്പെട്ടവരുടെ ജന്മദിനം, ഓർമ്മ ദിവസം, തുടങ്ങി പ്രധാനപ്പെട്ട നിമിഷങ്ങൾ അഗതികളോടൊപ്പം ചിലവഴിക്കുന്ന സന്മനസ്സുള്ളവരുടെ കൈത്താങ്ങിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നതെന്ന്
പ്രീഷ്യസ് ഡ്രോപ്സ് കോ ഓർഡിനേറ്റർ എസ് സന്തോഷ് കുമാർ പറഞ്ഞു, ഇദ്ദേഹമാണ് ഈ നിസ്വാർത്ഥ സേവനത്തിന് ചുക്കാൻ പിടിക്കുന്നത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ അദ്ധ്യാപകനാണദ്ദേഹം. മാത്യഭൂമി നന്മ പുരസ്ക്കാര ജേതാവ് കൂടിയാണ്…
അന്നപൂർണ പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ് കുമാറുമായി ബന്ധപ്പെടാം മൊബൈൽ 9495090953