ചിത്രരചനയിൽ വിസ്മയം തീർക്കുന്ന ഈ കലാകാരനെ കൊട്ടാരക്കരക്കാർ അറിയാതെ പോകരുത്..

കൊട്ടാരക്കര:ചിത്രകാരൻമ്മാരുടെ കൂട്ടത്തിൽ വേറിട്ടൊരു ജീവിത ചിത്രമാണു കൊട്ടാരക്കര സ്വദേശിയായ ശശിധരൻ എന്ന കലാകാരന്റേത്.പതിനെട്ടാം വയസ്സിൽ ചിത്രരചന പഠിക്കുന്ന കാലഘട്ടത്തിൽ ഒരു അപകടത്തിൽ തന്റെ വലത് കൈ നഷ്ട്ടപ്പെട്ടിട്ടും തന്റെ കഴിവുകളെ നഷ്ട്ടപ്പെടുത്താതെ ഇടത് കൈ കൊണ്ട് ചിത്രരചന കഴിവുകളെ വികസിപ്പിച്ചെടുത്തു.

കൊട്ടാരക്കര ചന്തമുക്കിലെ എസ്.ബി.ഐ ബാങ്കിനു സമീപം മുപ്പത്തിമൂന്നു വർഷമായി പ്രവർത്തിക്കുന്ന “ശശികല ആർട്സി”ന്റെ ആത്മാവും ജീവനുമാണ് ശശിധരൻ .ത്രിശ്ശ്യൂരിലെ സാഹിത്യ അക്കാദമി ആർട് ഗാലിറിയിലും, പ്രശസ്തരുടെ മനോഹരമായ പോർട്രെയിറ്റുകൾ,ത്രിശ്ശ്യൂരിലെ കേരള കലാമണ്ഡലം,എറണാകുളം ടൗൺ ഹാൾ,കോഴിക്കോട് ടൗൺ ഹാൾ,കൊല്ലം നായേഴ്സ് ഹോസ്പിറ്റൽ കൂടാതെ കേരളത്തിനു പുറത്തും നിരവധി ചിത്രങ്ങൾ ശശികല ആർടിസിന്റെ പേരിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇ.കെ നായനാർ,കെ.എം ജോർജ്ജ്,കെ.ടി മുഹമ്മദ്,എം.പി അപ്പൻ,വൈക്കം ചന്ദ്രശേഖരൻ നായർ,കാട്ടുമാടം നായരണൻ,സുകുമാരൻ അഴിക്കോട്, സിനിമ നടൻ പ്രേംജി എന്നിവർ ഉൾപ്പടെ രാഷ്ട്രീയ,സാംസ്കാരിക രംഗത്തെ നിരവധി മുഖങ്ങൾ ശശീധരൻ ആർട് ഗാലറിക്കായി വരച്ചു.മുഖത്തെ സൂക്ഷ്മാശംങ്ങൾ പോലും ക്യത്യതയോടെ പകർത്തുന്നതിനാൽ ഫോട്ടൊയേക്കാൾ തീവ്രമാണ് തന്റെ ഓരൊ പോർട്രെയിറ്റുകളും.റിയലിസ്റ്റിക് ചിത്രരചനയുടെ കടുത്ത ആരാധകനായ ശശിധരൻ തന്റെ രചനകളിലും അത് പ്രകടമാക്കാറുണ്ട്.രവിവർമ്മ ചിത്രങ്ങളുടെ തനി പകർപ്പുകളാണു ശശീധരന്റെ മറ്റൊരു സംഭാവന.

എൻജീനിറിങ്ങ് പഠനം പൂർത്തിയാക്കിയ ഏക മകൻ ഗോകുലും ഭാര്യ അമ്പിളിയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.തന്റെ ചിത്രങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും,ആദരങ്ങളുമാണു ശശിധരനെ തേടി എത്തീട്ടുള്ളത്.

രണ്ടായിരിത്തിലധികം എണ്ണഛായ ചിത്രങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയ ശശിധരൻ പല തടസ്സങ്ങൾ കൊണ്ടും തന്റെ കഴിവുകളെ ലോകത്തിനു മുന്നിൽ പ്രകടിപ്പിക്കുവാൻ കഴിയാത്തവർക്ക് ഒരു മികച്ച മാത്യകയാണ്.
Artist Sasidaran
contact no:9847995295