കൊല്ലം ജില്ലയില്‍ അഞ്ച് ബാറുകള്‍ക്കുകൂടി സാധ്യത

കൊല്ലം: ജില്ലയില്‍ അഞ്ച് ബാറുകള്‍കൂടി തുടങ്ങാന്‍ സാധ്യത. നിലവില്‍ 33 ബാറുകളാണുള്ളത്. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയേക്കും. പുതിയ ബാറുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനത്തിനാണ് എക്‌സൈസ് വകുപ്പ് കാത്തിരിക്കുന്നത്. ജില്ലയില്‍ പുതിയ ബാര്‍ തുടങ്ങാന്‍ അപേക്ഷ നല്‍കിയതെല്ലാം ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകാരാണ്. ഇക്കാരണംകൊണ്ടുതന്നെ സര്‍ക്കാരിന് മാറിച്ചിന്തിക്കേണ്ടിവരും. കൊട്ടിയം മഠത്തില്‍, കുണ്ടറ റോയല്‍ ഫോര്‍ട്ട്, കല്ലട റോയല്‍, കല്ലട റീജന്‍സി, നിലമേല്‍ രാജ്‌ റെസിഡന്‍സി, കടയ്ക്കല്‍ ഹില്‍വേ പാര്‍ക്ക് എന്നിവരാണ് അപേക്ഷകര്‍. അതത് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ മുഖേന നല്‍കിയ അപേക്ഷകള്‍ എക്‌സൈസ് കമ്മിഷണറേറ്റില്‍ അന്തിമതീരുമാനം കാത്തുകിടക്കുകയാണ്. പുതിയ ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനമാണ് പ്രധാനമാണ്.