അടിച്ചു മോനേ.. ഈ കൊല്ലം സ്വദേശിയുടെ ശമ്പളം 19 ലക്ഷം

കാമ്പസ് ഉദ്യോഗനിയമനത്തിലൂടെ നാഗ്പുർ ഐഐഎമ്മിൽനിന്ന് ചരിത്രത്തിലെ ഏറ്റവുംവലിയ ശമ്പളത്തിൽ ഒരു വിദ്യാർഥിക്ക് ജോലി ലഭിച്ചിരിക്കുന്നു. അതും മലയാളി വിദ്യാർഥിക്ക്. ശമ്പളം 19 ലക്ഷംരൂപ.
കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സ് എന്ന ഇരുപത്തിയേഴുകാരനാണ് ഈ സുവർണനേട്ടം കൈവരിച്ചത്. വാ​ല്യൂ ലാ​ബ് എന്ന ഹൈ​ദരാ​ബാ​ദ് ആ​സ്ഥാ​ന​മാ​യുള്ള ക​മ്പ​നി​യി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യാ​ണ് നിയമനം.

നാ​ഗ്പൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റിൽ നിന്ന് നിരവധിപേർക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽ മികച്ച പാക്കേജിൽ ജോലി ലഭ്യമായിട്ടുണ്ടെങ്കിലും ഇത്രയൂം ഉയർന്ന ശമ്പളത്തിൽ ഒരാൾക്ക് ജോലി ലഭിക്കുന്നത് ഇതാദ്യമാണ്. സാധാരണ കുടുംബത്തിൽ ജനിച്ച ജ​സ്റ്റി​ൻ അ​നേ​കം പ്ര​തി​സ​ന്ധി​ക​ളെ നേരിട്ടാണ് ഇതുവരെയെത്തിയത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ​വ.​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ആയിരുന്നു ബി​ടെ​ക് പ​ഠ​നം. പഠനമികവിൽ ലഭിച്ച സ്കോളർഷിപ്പ് ആയിരുന്നു പഠനാശ്രയം.  കോഴിക്കോട് ഐഐഎമ്മിൽ എംബിഎ പ്രവേശനത്തിനു ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. പിന്നീടാണ് നാഗ്പുർ ഐഐഎമ്മിൽ പ്രവേശനം നേടിയത്. ഐ​ഐ​എ​മ്മി​ൽ ചേ​രു​ന്നതിനിടെ രണ്ടുവർഷം ഒരു സോഫ്റ്റ്വെയർ കമ്പനിയിലും ജസ്റ്റിൻ ജോലിചെയ്തു.

Content Credit:Malayala Manorama