ഉത്സവത്തോട് അനുബന്ധിച്ചുള്ള എക്സൈസിന്റെ വിമുക്തി സ്റ്റാൾ ജനശ്രദ്ധ നേടുന്നു

കൊട്ടാരക്കര:ശ്രീ മഹാഗണപതി ക്ഷേത്രം മേടത്തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് കൊട്ടാരക്കര എക്സൈസ് റെയിഞ്ച് ഓഫീസിന്റെ “വിമുക്തി”സ്റ്റാൾ ജനശ്രദ്ധ നേടുന്നു.വ്യക്തിയുടേയും സമൂഹത്തിന്റേയും ശിഥിലമാകുന്ന ലഹരിവസ്തുക്കളെ കേരളത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ എക്സൈസ് വകുപ്പുമായി ചേർന്നു പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കർമ്മ പദ്ധതിയാണ് “വിമുക്തി”.മയക്കുമരുന്നുകൾ പാൻ മസാല എന്നിവയുടെ വ്യാപനവും ഉപഭോഗവും തടയുന്നതോടൊപ്പം തന്നെ ബോധവൽക്കരണ പ്രചരണങ്ങള്, പുനരധിവാസ പരിപാടികള്,  ലഹരി പദാർഥങ്ങളുടെ ലഭമ്യതയും വിതരണവും ഇല്ലാതാക്കുനുള്ള പദ്ധതികൾ എന്നിവയും വിമുക്തി വിഭാവനം ചെയ്യുന്നത്.മാരക വിപത്തുകളായ മദ്യം, മയക്കുമരുന്ന്,പാൻ മസാല, എന്നിവയുടെ ദൂഷ്യഫലങ്ങളിൽ നിന്നു യുവജനങ്ങളെയും വിദ്യാർത്ഥികളെയും പരിപൂർണ്ണമായി വിമുക്തമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വിമുക്തി സ്റ്റാൾ ആദ്യ ദിനം മുതൽ തന്നെ മികച്ച ജന പിന്തുണയാണു ലഭിക്കുന്നത്.സ്റ്റാളിനു ഉള്ളിൽ ബോധ വർക്കരണവുമായി  ബന്ധപ്പെട്ട ചിത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ എക്സൈസ് ഓഫീസേഴ്സിന്റെ നേത്യത്വത്തിൽ ലഘുലേഖ വിതരണവും നടത്തുന്നുണ്ട്.
അബ്കാരി മയക്കുമരുന്നു കുറ്റക്യത്യങ്ങളെകുറിച്ച് വിവരങ്ങൾ നൽകേണ്ട നമ്പർ
 എക്സൈസ് കമ്മീഷണർ :9447178000
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൊട്ടാരക്കര – 9400069446
 എക്സൈസ് ഇൻസ്പെക്ടർ കൊട്ടാരക്കര റെയിഞ്ച്-9400069458