യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി ആവണീശ്വരത്ത് രണ്ടുട്രാക്കിലും കൊല്ലത്തേക്കുള്ള ട്രെയിൻ

പത്തനാപുരം: യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി രണ്ടുട്രാക്കിലും കൊല്ലത്തേക്കുള്ള ട്രെയിന്. കൊല്ലം പുനലൂര് പാതയില് ആവണീശ്വരം സ്റ്റേഷനിലാണു സംഭവം. പാളത്തില് ട്രെയിനുകള് നേര്ക്കു നേര് എത്തിയെന്ന ആശയക്കുഴപ്പം കാരണം യാത്രക്കാര് ചങ്ങല വലിച്ചു ട്രെയിന് നിര്ത്തി.
ഗുരുവായൂര്-ഇടമണ് ട്രെയിനിലെ യാത്രക്കാരാണു ട്രെയിന് ചങ്ങല വലിച്ചു നിര്ത്തിയത്. രണ്ട് ഭാഗത്തും എന്ജിനുള്ള കൊല്ലം-താംബരം ട്രെയിനാണ് ആശയക്കുഴപ്പത്തിനു കാരണമായത്.
ആവണിശ്വരം സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമില് കൊല്ലംതാംബരം സ്പെഷല് ട്രെയിന് ക്രോസിങ്ങിനായി നിര്ത്തിയിട്ടിരുന്നു. രണ്ടാമത്തെ പ്ലാറ്റ്ഫോമില് പുനലൂരില് നിന്നു കൊല്ലത്തേക്കുള്ള പാസഞ്ചര് ട്രെയിനുമെത്തി. ഈ സമയമാണു സ്റ്റേഷന്റെ ഔട്ടറിലേക്ക് ഗുരുവായൂര്- ഇടമണ് ഫാസ്റ്റ് പാസഞ്ചര് എത്തുന്നത്. ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ കൊല്ലം-താംബരം ട്രെയിന് കടന്നു പോയതിനു ശേഷമേ ഗുരുവായൂര്ഇടമണ് ഫാസ്റ്റ് പാസഞ്ചറിനു സ്റ്റേഷന് സിഗ്നല് കിട്ടുകയുള്ളു. എന്നാല് ട്രെയിനിന്റെ മുന്ബോഗിയിലുള്ളവര് രണ്ട് ട്രാക്കിലും കൊല്ലം ഭാഗത്തേക്കു ട്രെയിന് കിടക്കുന്നതു കണ്ട് ആശയക്കുഴപ്പത്തിലായി.
പുനലൂര് ചെങ്കോട്ട പാതയിലൂടെ മുന്നിലും പിറകിലും എന്ജിന് ഘടിപ്പിച്ചാണു ട്രെയിന് സര്വീസ് നടത്തുന്നത്. എന്നാല് ട്രെയിന് കണ്ടപ്പോള് ഇതും കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന് ആണെന്നു ഇടമണ് പാസഞ്ചറിലെ യാത്രക്കാര് തെറ്റിദ്ധരിക്കുകയായിരുന്നു. ഇതാണ് ഇവര് ചങ്ങല വലിക്കാന് കാരണം. ഉടന് തന്നെ കൊല്ലംതാംബരം ട്രെയിന് മുന്നോട്ടു പോയെങ്കിലും ചങ്ങല വലിച്ചു നിര്ത്തിയതിനാല് ഗുരുവായൂര്ഇടമണ് പാസഞ്ചര് പുറപ്പെടാന് വൈകി.