താംബരം-കൊല്ലം സ്പെഷൽ ട്രെയിനിന് രണ്ട് എസി കോച്ചുകൾ കൂടി അനുവദിച്ചു

കൊല്ലം∙ താംബരം – കൊല്ലം സ്പെഷൽ ട്രെയിനിന് രണ്ട് എസി കോച്ചുകൾ കൂടി. തിങ്കൾ, ബുധൻ ദിവസങ്ങളിൽ താംബരത്തുനിന്നു പുറപ്പെട്ട് ചെങ്കോട്ട– പുനലൂർ വഴി കൊല്ലത്തേയ്ക്കെത്തുന്ന ട്രെയിനിലാണു പുതിയ തേർഡ് എസി കോച്ചുകൾ അനുവദിച്ചത്.
ആറു സ്ലീപ്പർ കോച്ചുകൾക്കു പുറമെ രണ്ട് സെക്കന്ഡ് സിറ്റിങ് കോച്ചായിരുന്നു ആദ്യ ദിവസങ്ങളിലെ സർവീസിന് അനുവദിച്ചിരുന്നത്. എന്നാൽ, രാത്രികാല കോച്ചിൽ സെക്കൻഡ് സിറ്റിങ് കോച്ചുകളുടെ ആവശ്യമില്ലെന്നു യാത്രക്കാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ യാത്രകളിൽ സെക്കന്ഡ് സിറ്റിങ് കോച്ച് ഉണ്ടായിരുന്നെങ്കിലും ഇത് അടച്ചിട്ട നിലയിലുമായിരുന്നു. ഈ കോച്ചുകൾ പിന്വലിച്ചാണു രണ്ട് എസി കോച്ചുകൾ അനുവദിച്ചത്. മൂന്ന് എസി, ആറു സ്ലീപ്പർ, മൂന്ന് ജനറൽ എന്നിങ്ങനെയാണു ട്രെയിനിന്റെ കോച്ച് ഘടന.