മുട്ടറ മരുതിമലയിൽ ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം ∙ കൊട്ടാരക്കര മുട്ടറ മരുതി മലയിൽ ഇടിമിന്നലേറ്റ് പതിനെട്ടുകാരൻ മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ തയ്യലഴികത്തിൽ വീട്ടിൽ രാജശ്രീ–ശ്രീകണ്ഠന് ദമ്പതികളുടെ മകൻ സൂര്യ നാരായണൻ (18) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ജിത്തു ജോയി (18) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധിക്കു മരുതി മല കാണാൻ വന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.