അധികൃതരുടെ പീഡനം:പുനലൂരിൽ KSRTC ഡ്രൈവർ ആത്മഹത്യ ചെയ്തു

കൊല്ലം ∙ അധികൃതരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യുന്നുവെന്നു കത്തെഴുതിവച്ചു കെഎസ്ആർടിസി ഡ്രൈവർ തൂങ്ങിമരിച്ചു. പുനലൂർ ഇടമൺ ആയിരനല്ലൂർ പട്ടയക്കൂപ്പ് നിഷാന മൻസിലിൽ അബ്ദുൽ നാസറുദ്ദീനെ (54) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. പുനലൂർ ഡിപ്പോയിലെ എടിഒയ്ക്കെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിച്ചാണു കത്തെഴുതിയിരിക്കുന്നത്. ഇതു പൊലീസ് കണ്ടെടുത്തു.
പുനലൂര് ഡിപ്പോയിലെ ഡ്രൈവര് ആയിരുന്ന നാസറുദീനെ കണ്ണൂരിലെ പയ്യന്നൂര് ഡിപ്പോയിലേക്കും അവിടെനിന്നു പത്തനംതിട്ട ഡിപ്പോയിലേക്കും സ്ഥലംമാറ്റിയിരുന്നു. തുടരെ സ്ഥലംമാറ്റം നടത്തിയതോടെ മാനസികമായി തകര്ന്ന നാസറുദീൻ മൂന്നുമാസമായി ജോലിക്കു പോയിരുന്നില്ല. രാവിലെ ആയിരനല്ലൂർ പാലത്തിനു സമീപത്തെ താൽക്കാലിക ഷെഡിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്.

Content Credit:Manorama Online