കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേടത്തിരുവാതിര ഉത്സവം നാളെ കൊടിയേറും…

കൊട്ടാരക്കര:മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവം നാളെ കൊടിയേറും. 21നു സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്.ഗോപകുമാർ, വൈസ് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ എന്നിവർ അറിയിച്ചു.

കരപറച്ചിലിനും സമാപനദിവസത്തെ കെട്ടുകാഴ്ചയ്ക്കും പ്രാധാന്യം നൽകിയുള്ള ഉത്സവമാണ് ഇക്കുറിയെന്നു ഭാരവാഹികൾ അറിയിച്ചു.
കിഴക്കേക്കരയ്ക്കും പടിഞ്ഞാറെകരയ്ക്കും അഭേദ്യമായ ബന്ധമുണ്ട്. ഇരു കരകളിലെയും ഒരു വർഷക്കാലത്തെ വിഷയങ്ങൾ പറഞ്ഞുതീർക്കുന്ന ചടങ്ങാണ്. നാടിന്റെ ജീവിതചര്യയുമായി അടുത്ത ബന്ധമാണു കരപറച്ചിലിനുള്ളത്.
കൂടാതെ ക്ഷേത്രാങ്കണം മുതൽ പുലമൺവരെ വൈദ്യുതദീപാലങ്കാരത്തിന്റെ നിറവിലാണ് ഉത്സവകാലം. ദീപാലങ്കാരം സ്വിച്ച് ഓൺ നാളെ രാത്രിയിലെ ഉദ്ഘാടന ചടങ്ങിൽ ഡപ്യൂട്ടി ചീഫ് എൻജിനീയർ പി.രാജു നിർവഹിക്കും. വിശദീകരണ യോഗത്തിൽ ക്ഷേത്രോപദേശക സമിതി അംഗങ്ങളായ തേമ്പ്ര വേണുഗോപാൽ, ജി.പുഷ്പകുമാർ എന്നിവരും സംബന്ധിച്ചു.

Content Credit:Malayala Manorama