കൊട്ടാരക്കരയിൽ ഹർത്താൽ സമാധാനപരമായി പുരോഗമിക്കുന്നു..

കൊട്ടാരക്കര:പട്ടികജാതി-വർഗ പീഡന നിരോധനനിയമം ശക്തമാക്കാൻ പാർലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടു ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ കൊട്ടാരക്കരയിൽ സമാധനപരമായി പുരോഗമിക്കുന്നു.മുപ്പതോളം ദലിത് ആദിവാസി സംഘടനകളും ചില മനുഷ്യാവകാശ സംഘടനകളും പാർട്ടികളും ആണു ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ആണ് ഹർത്താൽ.

കെ.എസ്.ആർ.ടി.സി ബസുകളും പ്രൈവറ്റ് ബസുകളും സർവ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നു എങ്കിലും രാവിലെ ഒന്നോ രണ്ടോ സർവ്വീസ് പോലീസ് അകമ്പടിയോട് കൂടി നടത്തിയ ശേഷം നിർത്തിവച്ചിരിക്കുകയാണ്.എന്നാൽ വൈകിട്ട് ആറ് മണിക്ക് ശേഷം ബസുകൾ സർവ്വീസ് നടത്തും.

ഹർത്താലിനോട് സഹകരിക്കാതെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നു വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നു എങ്കിലും കടകളും, പ്രെട്രോൾ പമ്പുകളും, ബാങ്കുകളും എല്ലാം തന്നെ പൂർണമായി അടഞ്ഞു കിടക്കുകയാണ്.

വിവിധ ദലിത് സംഘടനകളുടെ നേത്യത്വത്തിൽ കൊട്ടാരക്കരയിൽ പ്രതിക്ഷേത പ്രകടനം നടത്തി.ഹർ ത്താൽ ജനജീവിതത്തെ ബാധിക്കാതെരിക്കാൻ കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിലായി പോലീസ് പിക്കറ്റ് ഏർപ്പെടുത്തീട്ടുണ്ട്.

ജനങ്ങൾക്ക് ഫോണിലൂടെ വിവരങ്ങൾ അറിയിക്കാം, ഫോൺ 9497996908,04742450100