കൊ​ട്ടാ​ര​ക്ക​ര എംസി റോ​ഡി​ൽ ദു​ര​ന്ത​ങ്ങ​ൾ തു​ട​ർ​ക​ഥ;അ​പ​ക​ട​ങ്ങ​ൾ ഒ​ഴിവാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഇ​ല്ല

കൊ​ട്ടാ​ര​ക്ക​ര : എംസി റോ​ഡി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർക​ഥ​യാ​കു​ന്നു. ഒ​രു അ​പ​ക​ട​മെ​ങ്കി​ലും സം​ഭ​വി​ക്കാ​ത്ത ദി​ന​ങ്ങ​ൾ വി​ര​ള​മാ​ണ് ഇ​വി​ടെ. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ട​യി​ൽ നൂ​റി​ല​ധി​കം അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ പ​ത്തോ​ളം വ​ലി​യ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ന​ട​ന്നു​ക​ഴി​ഞ്ഞു. മ​രി​ച്ച​വ​രെ​ക്കാ​ൾ പരിക്കേറ്റ​വ​ർ നി​ര​വ​ധി​യാ​ണെ​ങ്കി​ലും വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ അ​ധി​കൃ​ത​രു​ടെ പ​ക്ക​ലി​ല്ല.
ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​പ​ക​ട​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കു​ള​ക്ക​ട ആ​ല​പ്പാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കെ​ഐ​സ്ആ​ർടിസി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ബ​സ് ക്ഷേ​ത്ര​വ​ള​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യാ​ണ് നി​ന്ന​ത്. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. എംസി റോ​ഡി​ലെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട മേ​ഖ​ല​യാ​ണ് ഇ​വി​ടം. കൊ​ടും വ​ള​വു​ക​ളും റോ​ഡി​ന്‍റെ ച​രി​വു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

എ​ണ്ണ​മ​റ്റ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഇ​വി​ടെ ന​ട​ന്നു​ക​ഴി​ഞ്ഞു. അ​പ​ക​ട പ​ര​ന്പ​ര​യെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷം മു​ൻ​പ് നാ​ട്ടു​കാ​ർ സം​ഘ​ടി​ക്കു​ക​യും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ന​ട​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​മെ​ടു​ത്ത് ബോ​ർ​ഡും സ്ഥാ​പി​ച്ചു. എ​ന്നാ​ൽ ഇ​വി​ടം അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും കെഎ​സ് റ്റി പി യു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ല്ല.
ഒ​രു അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡ് പോ​ലും സ്ഥാ​പി​ക്കു​ക​യും ഉ​ണ്ടാ​യി​ല്ല. ര​ണ്ടാ​ഴ്ച മു​ൻ​പ് പു​ത്തൂ​ർ മു​ക്കി​ന് സ​മീ​പം പോ​ലീ​സ് ജീ​പ്പി​ൽ ലോ​റി​യി​ടി​ച്ച് ഒ​രു പോ​ലീ​സു​കാ​ര​ൻ മ​രി​ക്കു​ക​യും മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ഉ​ണ്ടാ​യി. മ​റ്റൊ​ര​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. വയക്കലി​ന് സ​മീ​പം കെ​എ​സ്ആ​ർടിസി ബ​സ് പോ​ലീ​സ് ജീ​പ്പി​ൽ ഇ​ടി​ച്ചും അ​പ​ക​ടം ന​ട​ന്നി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന​തി​ന് മു​ൻ​പ് റൂ​ട്ട് ക്ലി​യ​റ​ൻ​സി​നു​പോ​യ പോ​ലീ​സ് ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ള​ക​ത്തും സ​ദാ​ന​ന്ദ​പു​ര​ത്തും ഇ​ഞ്ച​ക്കാ​ട്ടും കു​ള​ക്ക​ട​യി​ലും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ന​ട​ന്നു ക​ഴി​ഞ്ഞു. എംസി റോ​ഡി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ കു​ള​ക്ക​ട പാ​ലം ജം​ഗ്ഷ​ൻ മു​ത​ൽ ആ​യൂ​ർ വ​രെ​യാ​ണ് ഏ​റ്റ​വും അ​ധി​കം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തും.

ആ​ല​പ്പാ​ട്ട് ക്ഷേ​ത്ര ഭാ​ഗം ഏ​റ​ത്ത് കു​ള​ക്ക​ട, കു​ള​ക്ക​ട ല​ക്ഷം വീ​ട് ഭാ​ഗം, പു​ത്തൂ​ർ മു​ക്ക്, ക​ല​യ​പു​രം, ഇ​ഞ്ച​ക്കാ​ട്, മൈ​ലം, ലോ​വ​ർ ക​രി​ക്കം, സ​ദാ​ന​ന്ദ​പു​രം, വാ​ള​കം, വ​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ൾ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​ണ്.
എംസി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലു​ണ്ടാ​യ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധിക്കാ​ൻ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​കാ​ട്ട​പ്പെ​ടു​ന്നു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ ന​ട​ന്ന അ​ഴി​മ​തി​മൂ​ലം കൊ​ടും വ​ള​വു​ക​ൾ​പോ​ലും നി​വ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.
റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​ശാ​സ്ത്രീ​യ​ത​യും അ​പ​ക​ട​ങ്ങ​ളി​ലെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ന​വീ​ക​ര​ണം ന​ട​ന്ന് അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഈ ​അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​പ​ക​ട​മേ​ഖ​ല സൂ​ച​ന​യോ വ​ള​വു​ക​ളു​ടെ സൂ​ച​ന​ക​ളോ പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ഇ​പ്പോ​ൾ എംസി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ വീ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ റോ​ഡ് ന​വീ​ക​രി​ച്ച ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​വും അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Content Credit: Deepika.com