കുളക്കടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു;എട്ട് പേർക്ക് പരിക്ക്

കുളക്കട: ആലപ്പാട്ട് ദേവിക്ഷേത്രത്തിനു സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും ഓർഡിനറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് അടൂരിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിലേക്ക് ഇടിച്ച് നിയന്ത്രണം വിടുകയും പിന്നീട് ദേവിക്ഷേത്രത്തിന്റെ ആഡിറ്റോറിയത്തിൽ ഇടിക്കുകയും ആയിരുന്നു.ആഡിറ്റോറിയത്തിന്റെ ഒരു ഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്.

അപകടത്തിൽപ്പെട്ടവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചു.ഡ്രൈവറുടെ തോളിനു പരിക്കേറ്റത് ഒഴിച്ചാൽ ആരുടേയും നില ഗുരുതരം അല്ല.ബസ് അമിത വേഗതയിൽ അല്ലാത്തതിനാൽ വൻ ദുരിതം ഒഴിവായി. മഴകാരണം തെന്നൽ ആയതിനാൽ ബ്രേക്ക് ലഭിക്കാതെ നിയന്ത്രണം വിടുകയായിരുന്നു എന്നു ഡ്രൈവർ പറഞ്ഞു.