കൊട്ടാരക്കരയിൽ പണിമുടക്ക് പൂർണം

കൊട്ടരക്കര:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ തൊഴിൽ നയങ്ങൾക്ക് എതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ഇരുപത്തിനാൽ മണിക്കൂർ നീണ്ട് നിൽക്കുന്ന പണിമുടക്ക് കൊട്ടാരക്കരയിൽ പൂർണം.

കട കമ്പോളങ്ങൾ ബാങ്ക്, പെട്രോൾ പമ്പ്,എന്നീവ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്.

കെ.എസ്.ആർ.ടി.സി ബസുകൾ അത്യാവശ്യ സർവ്വീസുകൾ പോലും നടത്താതെ പണിമുടക്കിനു പിന്തുണച്ചിരിക്കുകയാണ്.കൂടാതെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേത്യത്വത്തിൽ പ്രതിക്ഷേത പ്രകടനവും നടത്തി

സ്യകാര്യ വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനങ്ങളും നിരത്തിൽ ഇറങ്ങീട്ടില്ല.

ബി.എം.എസ് ഒഴികെ സിഐടിയു, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങിയ പ്രതിപക്ഷ തൊഴിലാളികളാണ് പണിമുടക്കിനു നേത്വത്തം നൽകുന്നത്.ഇന്ന് അർദ്ധരാത്രി വരെ പണിമുടക്ക് തുടരും.