ഒരു കൊട്ടാരക്കരക്കാരന്റെ സിനിമ സ്വപ്നം പൂവണിയാന്‍ ഇനി ഒരു അർദ്ധരാത്രികൂടി…

കൊട്ടാരക്കര:അനേകം യുവാക്കളെ പോലെ തന്നെ സിനിമയെ നെഞ്ചിലേറ്റി കൊണ്ട് നടന്ന ഒരു യുവാവ് ആണ് കൊട്ടാരക്കര നീലേശ്വരം സ്വദേശി ടിനു പാപ്പച്ചൻ.ആ സിനിമ സ്വപ്നമാണ് നാളെ തിയറ്ററുകളിൽ എത്തുന്ന “സ്വാതന്ത്യം അർദ്ധരാത്രിയിൽ” എന്ന സിനിമ.ലിജൊ ജോസ് പല്ലിശ്ശേരിയുടെ “സിറ്റി ഓഫ് ഗോഡ്” മുതൽ “അങ്കമാലി ഡയറീസ്” വരെ അസോസിയേറ്റ് സംവിധായകനായി ഏഴു വർഷമായി പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകന്റെ കുപ്പായം അണിയുന്നത്.

ആന്റണി വർഗ്ഗീസ്, വിനായകന്,ചെമ്പൻ വിനോദ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പുതുമുഖ താരം അശ്വതി മനോഹരനാണ് നായിക.കൂടാതെ ടിനുവിന്റെ ഗുരു ലിജൊ ജോസ് പല്ലിശേരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.ചിത്രം നാളെ കൊട്ടാരക്കരയിൽ മിനർവയിലാണ് റിലീസ് ചെയ്യുന്നത്.നമ്മുടെ നാടിന്റെ അഭിമാനമായ ടിനുവിന്റെ സിനിമ സ്വപനത്തിനു നമുക്കും പങ്കുചേരാം… പിന്തുണക്കാം..
watch trailer..