DTHൽ തരംഗമാകാൻ ജിയോ വരുന്നു;സെറ്റ് ടോപ്പ്,റിമോട്ട് ചിത്രങ്ങൾ പുറത്ത്

മൊബൈല് ഇന്റര്നെറ്റ് സേവനരംഗത്ത് തരംഗമായ റിലയന്സ് ജിയോ ഡിടിഎച്ച് രംഗത്തേക്കു കൂടി കടക്കുന്നതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം തന്നെ ജിയോയുടെ ഡിടിഎച്ച് ഡിവൈസുകളുടെ ചിത്രങ്ങള് ഓൺൈലനിൽ പ്രചരിച്ചിരുന്നു. എന്നാൽ ചില ടെക് വെബ്സൈറ്റുകളിൽ ജിയോയുടേതെന്ന് പറഞ്ഞുള്ള പുതിയ സെറ്റ്ടോപ് ബോക്സുകളും റിമോൾട്ട് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജിയോയുടെ ഐപി അടിസ്ഥാനമാക്കിയുള്ള സെറ്റ് ടോപ് ബോക്സുകള് ഉടന് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ജിയോഫൈബർ, ഡിഷ് എന്നിവയുടെ സഹായത്തോടെയായിരിക്കും ജിയോ ഡിടിഎച്ച് പ്രവർത്തിക്കുക. ജിയോ ഫൈബര് കണക്ഷനുമായോ ഡിഷുമായോ യോജിപ്പിക്കാന് സാധിക്കുന്ന സെറ്റ് ടോപ് ബോക്സിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

content credit:manorama online