പുനലൂർ ചെങ്കോട്ട പാത ഏപ്രിൽ മുതൽ സർവീസ് തുടങ്ങും..

കൊല്ലം:ഗേജ്മാറ്റം പൂർത്തിയായ പുനലൂർ – ചെങ്കോട്ട പാത 31നു കമ്മീഷൻ ചെയ്യും.തമിഴ്നാട്ടിലെ താംബരത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം വരെ സർവീസ് നടത്തിയാണ് കമ്മീഷൻ ചെയ്യുന്നത്. ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ മാസം നടക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ അറിയിച്ചു.അതിനു ശേഷം സ്ഥിരം സർവീസുകൾ ആരംഭിക്കും.പാതതാംബരത്തു നിന്നാരംഭിക്കുന്ന ട്രെയിൻ 31നു രാവിലെ ആറിനു ചെങ്കോട്ടിയിലെത്തും.ചെങ്കോട്ടിയിൽ നിന്നു യാത്ര തിരിച്ചു 10:30നു കൊല്ലത്തെത്തും.

കൊല്ലം-ചെങ്കൊട്ട ഗേജ്മാറ്റപാതയിൽ ആദ്യമായി മുഴുവൻ ദൂരവും സഞ്ചരിക്കുന്ന ട്രെയിനിനു ചെങ്കോട്ടയിലും വിവിധ സ്റ്റേഷനുകളിലും സ്വീകരണം നൽകും.കേന്ദ്ര റെയിൽവെ സഹമന്ത്രി രാജ്ഗവെ ഏപ്രിലിൽ പാതയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക.പുതിയ മൂന്നു സർവ്വീസ്കൾ തുടങ്ങുമെന്ന് റെയിൽവെ മന്ത്രി ഉറപ്പുനൽകിയതായും പ്രേമചന്ദ്രൻ അറിയിച്ചു.