സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള് റദ്ദാക്കി

ദില്ലി: ചോദ്യപേപ്പര് ചോര്ന്നെന്ന സംശയത്തെത്തുടര്ന്ന് സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള് റദ്ദാക്കി.
സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, 12-ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷകള് വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.
തിങ്കളാഴ്ച്ചയാണ് ഇക്കണോമിക്സ് പരീക്ഷ നടന്നത്. പത്താം ക്ലാസ് കണക്ക് പരീക്ഷ ഇന്നാണ് നടന്നത്. ചോദ്യപേപ്പര് ചോര്ന്നെന്ന റിപ്പോര്ട്ടുകളെ ഗൗരവമായാണ് കാണുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു.