കൊട്ടാരക്കര നഗരസഭാ ബജറ്റ് അ​വ​ത​രി​പ്പി​ച്ചു;ന​ഗ​ര വി​ക​സ​ന​ത്തി​ന് മു​ൻ തൂ​ക്കം

കൊ​ട്ടാ​ര​ക്ക​ര : ന​ഗ​ര സ​ഭ​യു​ടെ 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ സി. ​മു​കേ​ഷ് അ​വ​ത​രി​പ്പി​ച്ചു. 46,84,47,761 രൂ​പ വ​ര​വും 33,90,27,245 രൂ​പ ചി​ല​വും 12,94,20,516 രൂ​പ നീ​ക്കി​യി​രി​പ്പ് ബാ​ക്കി​യും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
നാ​ളെ ബ​ജ​റ്റ് ച​ർ​ച്ച​യ്ക്ക് വ​യ്ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ പ​ര​മാ​വ​ധി ന​ട​പ്പി​ലാ​ക്കി​യ ശേ​ഷ​മാ​ണ് പു​തി​യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ സി. ​മു​കേ​ഷ് പ​റ​ഞ്ഞു. ന​ഗ​ര വി​ക​സ​ന​ത്തി​ന് മു​ൻ തൂ​ക്കം ന​ൽ​കി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ് ന​ട​പ്പി​ലാ​ക്കു​ക. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ ക​ര​ണ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കും. സ​മ്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
ഭ​വ​ന ര​ഹി​ത​രാ​യ 404 പേ​ർ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കും. പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ഭ​വ​ന​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി 17 കോ​ടി രൂ​പ വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​മെ​ങ്കി​ൽ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്‌​പ്പ എ​ടു​ത്തും ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും ന​ഗ​ര സ​ഭ സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​നാ​യി ഏ​ഴ് കോ​ടി രൂ​പ വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി താ​ലൂ​ക്കാ​ശു​പ​ത്രി പ്ര​ത്യേ​ക സ്പെ​ഷാ​ലി​റ്റി യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കും.

അ​മ്പ​ല​പു​റം ഹെ​ൽ​ത്ത് സെ​ന്‍റ​റി​നെ അ​ർ​ബ​ൻ പി. ​എ​ച്ച്. എ​സി ആ​ക്കി ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​മ്പോ​ട്ടു പോ​കും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ലേ​ക്കാ​യി ന​ഗ​ര സ​ഭ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 20 കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഇ​തി​നാ​യി 15 ല​ക്ഷം രൂ​പ വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്. സം​യോ​ജി​ത കൃ​ഷി രീ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കും.
കാ​ർ​ഷി​ക വി​ള​ക​ളു​ടെ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും. ന​ഗ​ര സ​ഭ​യെ കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ ശ​ക്തി​പെ​ടു​ത്തു​ന്ന കേ​ന്ദ്ര​മാ​ക്കി മാ​റ്റും. ത​രി​ശ് ഭൂ​മി കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കും. കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 24 ല​ക്ഷം രൂ​പ വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി മാ​ലി​ന്യ വി​മു​ക്ത ന​ഗ​ര സ​ഭ​യാ​ക്കി കൊ​ട്ടാ​ര​ക്ക​ര​യെ മാ​റ്റും ഇ​തി​നാ​യി മാ​ലി​ന്യ സം​സ്ക്കാ​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും.
ഗാ​ർ​ഹി​ക ബ​യോ ഗ്യാ​സ് പ്ലാ​ന്‍റ്, റിം​ഗ് ക​മ്പോ​സ്റ്റ് എ​ന്നി​വ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ന​ൽ​കും. ആ​ധു​നി​ക രീ​തി​യി​ലു​ള്ള ശ് ​മ​ശാ​നം, അ​റ​വ് ശാ​ല എ​ന്നി​വ പ്ര​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വ​നി​താക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ട്ട് ല​ക്ഷം രൂ​പ വ​ക​യി​രി​ത്തി​യി​ട്ടി​ട്ടു​ണ്ട്.
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​ന്ന പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തെ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും എ​ത്തി​ക്കു​വാ​ൻ വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര മാ​റ്റ​ത്തി​നാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രി​ത്തി​യി​ട്ടു​ള്ള​ത്. കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ​ല വാ​ർ​ഡു​ക​ളും ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ണ്ട്. മാ​ട​ൻ​കാ​വ് കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​യി 23 ല​ക്ഷം രൂ​പ​യും മ​റ്റ് വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നും പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​നു​മാ​യി 28 ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് 48 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രി​ത്തി​യി​ട്ടു​ള്ള​ത്.
കൊ​ട്ടാ​ര​ക്ക​ര മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹൈ ​ടെ​ക് മാ​ർ​ക്ക​റ്റാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്നും ബ​ജ​റ്റി​ൽ പ​റ​യു​ന്നു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി . ​ശ്യാ​മ​ള​യ​മ്മ, ന​ഗ​രസ​ഭാ സെ​ക്ര​ട്ട​റി ഡി. ​വി സ​ന​ൽ കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.